Tuesday 19 December 2023 02:50 PM IST : By സ്വന്തം ലേഖകൻ

‘ജീവിതത്തില്‍ ആയിരം പേരൊന്നും ആവശ്യമില്ല, സ്നേഹിക്കുന്ന പത്ത് പേര്‍ മതി’: സുഹൃത്തുക്കള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് ബാല

bala

തന്റെ നാല്‍പ്പത്തിയൊന്നാം പിറന്നാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഗംഭീരമായി ആഘോഷിച്ച് നടൻ ബാല.

‘ജീവിതത്തില്‍ ഒരേയൊരു കാര്യമെ ഞാന്‍ പഠിച്ചിട്ടുള്ളു. ജീവിതത്തില്‍ ആയിരം പേരൊന്നും ആവശ്യമില്ല സ്നേഹിക്കുന്ന പത്ത് പേര്‍ മതി. സ്‌നേഹമാണ് ജീവിതത്തില്‍ വലുത് കാശല്ല. ഈ നാല്‍പ്പത്തിയൊന്നാം വയസില്‍ ഇങ്ങനെ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയുന്നതിന് ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. ഞാന്‍ എന്നോ മരിച്ചതാണ്.... പതിനേഴാമത്തെ വയസില്‍ മരിച്ചതാണ്. ഇന്ന് ഈ പിറന്നാള്‍ തന്ന ദൈവത്തിന് നന്ദി പറയുന്നു. എന്റെ കമ്മിറ്റ്‌മെന്‍സെല്ലാം ദൈവത്തോട് മാത്രമാണ്. എല്ലാവരും നന്നായി ഇരിക്കണം. ദൈവത്തെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചാല്‍ നിങ്ങള്‍ അമ്പലത്തില്‍ പോകേണ്ട ആവശ്യമില്ല. നിങ്ങളുടെ ഹൃദയത്തില്‍ ദൈവം വന്ന് നില്‍ക്കും നിങ്ങളെ സ്‌നേഹിക്കുന്നവര്‍ നിങ്ങള്‍ക്ക് ചുറ്റും നില്‍ക്കും. എന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ നിങ്ങളെ വൈകാതെ അറിയിക്കും’.– പിറന്നാൾ ആഘോഷ വിഡിയോയിൽ ബാല പറയുന്നു.

ബാലയുടെ വീഡിയോ വൈറലായതോടെ നിരവധിയാളുകളാണ് ബാലയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തുന്നത്.