Thursday 25 November 2021 02:51 PM IST : By സ്വന്തം ലേഖകൻ

ആ തണൽ ഇനിയില്ല...സങ്കടക്കടലിൽ ദിവ്യ ഉണ്ണിയും കുടുംബവും: ദിവ്യ ഉണ്ണിയുടെ അച്ഛൻ നിര്യാതനായി

divya-unni

നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ അച്ഛൻ പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ നിര്യാതനായി. ഭാര്യ - ഉമാദേവി, മക്കൾ– ദിവ്യ ഉണ്ണി, വിദ്യ ഉണ്ണി. പൊന്നേത്ത് അമ്പലം ട്രസ്റ്റി ആയിരുന്നു ഉണ്ണികൃഷ്ണൻ. മരുമക്കൾ: അരുൺകുമാർ, സഞ്ജയ്.

ദിവ്യയുടെ കലാജീവിതത്തിന് വലിയ പിന്തുണ നൽകിയിരുന്ന ആളാണ് ഉണ്ണികൃഷ്ണൻ. അച്ഛനെക്കുറിച്ച് പലപ്പോഴും സോഷ്യൽ മീഡിയയിൽ ദിവ്യ മനസ്സ് തുറന്നിട്ടുണ്ട്. നിരവധി പേരാണ് ഉണ്ണികൃഷ്ണന് ആദരാഞ്ജലികള്‍‌ അർപ്പിക്കുന്നത്.