Monday 29 January 2024 10:48 AM IST : By സ്വന്തം ലേഖകൻ

‘ഇത്തരം എത്രയോ കൂടോത്രങ്ങളെ അയാൾ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്’: ഹരീഷ് പേരടിയുടെ കുറിപ്പ്

hareesh-peradi

മോഹൻ ലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബന്‍’ നുമായി ബന്ധപ്പെടുത്തി നടൻ ഹരീഷ് പേരടി സോഷ്യൽ മീഡിയയിൽ കുറിച്ചത് ശ്രദ്ധേയമാകുന്നു.

‘43 വർഷത്തെ അഭിനയജീവതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് ക്യാംപയിൻ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാൾ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്... കാരണം അയാളുടെ പേർ മോഹൻലാൽ എന്നാണ്... ഈ സിനിമയും ഇത് തന്നെയാണ് പറയുന്നത്... ലോകം എത്ര വികസിച്ചാലും നമ്മുടെ തലച്ചോറിലെ പകയും പ്രതികാരവും അതുപോലെ നിൽക്കുകയാണെന്ന്... ഈ ചിത്രത്തിൽ അയാളോടൊപ്പം പിന്നിൽ നിൽക്കുന്ന ആളുകളെപോലെ... ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന കുടുംബങ്ങൾ തിയറ്ററിൽ എത്താൻ തുടങ്ങി...ഇനി വാലിബന്റെ തേരോട്ടമാണ്...ആ തേരോട്ടത്തിൽ എത്രയും പെട്ടന്ന് നിങ്ങളും പങ്കുചേരുക...കാരണം ഇത് ലിജോ ജോസ് പല്ലിശ്ശേരി എന്ന പ്രതിഭയുടെ കൈയ്യൊപ്പാണ്...ലോക സിനിമയിലേക്ക് മലയാളത്തിന്റെ കൈയ്യൊപ്പ്...’.– ഹരീഷ് കുറിച്ചു.