Tuesday 19 March 2024 11:07 AM IST : By സ്വന്തം ലേഖകൻ

ബൈക്കിൽ മഞ്ജുവിന്റെ നൈറ്റ് റൈഡ്, വിഡിയോ പങ്കുവച്ച് താരം

manju-warrier

രാത്രിയില്‍ ബൈക്കിൽ കൊച്ചി നഗരം ചുറ്റുന്ന തന്റെ മനോഹര വിഡിയോ പങ്കുവച്ച് നടി മഞ്ജു വാരിയർ. ‘നിങ്ങളുടെ ഭയം നിങ്ങൾക്ക് ഇപ്പോഴും കേൾക്കാൻ കഴിയുമെങ്കിൽ, ഗിയർ മാറ്റുക’ എന്നാണ് വിഡിയോ പങ്കുവച്ച് മഞ്ജു കുറിച്ചത്. തന്റെ ബിഎംഡബ്ല്യു ജിഎസ് 1250ലായിരുന്നു താരത്തിന്റെ നൈറ്റ് റൈഡ്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് താരം ഈ ബൈക്ക് സ്വന്തമാക്കിയത്. ഇതിനു ശേഷം തന്റെ റൈഡിങ്ങ് ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

ബിഎംഡബ്ലുവിന്റെ അഡ്വഞ്ചർ ബൈക്കായ ആർ 1250 ജിഎസ് എന്ന മോഡലാണ് മഞ്ജുവിന്റേത്. ഏകദേശം 23 ലക്ഷം രൂപയ്ക്ക് മുകളിൽ വില വരുന്ന ബൈക്കാണിത്.