Tuesday 19 December 2023 03:07 PM IST : By സ്വന്തം ലേഖകൻ

പ്രിയപ്പെട്ടവളേ...നിന്നെ ഞാൻ അത്രയേറെ സ്നേഹിക്കുന്നു...: മുക്ത ജോർജിന് പിറന്നാൾ ആശംസകൾ നേർന്ന് റിങ്കു ടോമി

muktha

നടി മുക്ത ജോർജിന് പിറന്നാൾ ആശംസകൾ നേർന്ന്, മനോഹരമായ കുറിപ്പും ചിത്രങ്ങളും പങ്കുവച്ച് ഭർത്താവ് റിങ്കു ടോമി. ‘I love you so much. Happy birthday to the person who knows me best’.– മുക്തയെ ചേർത്തു പിടിച്ച് ചുംബിക്കുന്ന മനോഹരമായ ചിത്രം പങ്കുവച്ച് റിങ്കു കുറിച്ചു.

ബിഗ് സ്‌ക്രീൻ, മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് മുക്ത. സോഷ്യൽ മീഡിയയിലും സജീവമായ മുക്ത തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഗായിക റിമി ടോമിയുടെ സഹോദരനാണ് റിങ്കു ടോമി. റിങ്കു നൽകുന്ന പൂർണ്ണ പിന്തുണയാണ് തന്റെ അഭിനയജീവിതത്തിന് മുതൽക്കൂട്ടെന്ന് പലവട്ടം മുക്ത പറഞ്ഞിട്ടുണ്ട്.