Monday 29 April 2024 02:11 PM IST : By സ്വന്തം ലേഖകൻ

‘ഇനിയുമെന്നും ഇതുപോലെ ഒരുമിച്ചുണ്ടാകട്ടെ’: നാലാം വിവാഹവാർഷികം ആഘോഷമാക്കി ചെമ്പൻ വിനോദും മറിയവും

chmpan-vinod

നാലാം വിവാഹവാർഷികം ആഘോഷമാക്കി നടൻ ചെമ്പൻ വിനോദ് ജോസും ഭാര്യ മറിയവും. ആനിവേഴ്സറി കേക്ക് മുറിച്ച് ആഘോഷിക്കുന്ന വിഡിയോ മറിയം പങ്കുവച്ചു.

‘പ്രണയം, പൊട്ടിച്ചിരികൾ, തമ്മിൽത്തല്ല്, സന്തോഷം, നാല് വർഷം കഴിഞ്ഞിരിക്കുന്നു, ഇനിയുമെന്നും ഇതുപോലെ ഒരുമിച്ചുണ്ടാകട്ടെ. അപ്രതീക്ഷിതമായ ഈ സർപ്രൈസിന് ദീപയ്ക്ക് സ്നേഹത്തോടെ നന്ദി’.– മറിയം കുറിച്ചു.

2020ലാണ് ചെമ്പൻ വിനോദും മറിയം തോമസും വിവാഹിതരായത്. കോട്ടയം സ്വദേശിയായ മറിയം സൈക്കോളജിസ്റ്റാണ്.