ഒന്നാം വിവാഹവാര്‍ഷികത്തിന്റെ സന്തോഷം പങ്കുവച്ച് നടൻ പ്രദീപ് ചന്ദ്രന്. കഴിഞ്ഞ ജൂലൈ 12നാണ് പ്രദീപ് അനുപമയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. ഇരുവര്‍ക്കും ഒരു മകനുമുണ്ട്. മകനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രവും താരം കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തു.
‘ഇന്ന് ജൂലൈ 12.. കഴിഞ്ഞ വർഷം ഇതേ നാൾ ഞങ്ങളുടെ വിവാഹമായിരുന്നു.. കോവിഡ് കാലത്തെ വിവാഹം ആ സമയത്തു പുതുമയായിരുന്നു.. ഒരുപാട് പ്രിയപ്പെട്ടവർക്ക് പങ്കെടുക്കാൻ കഴിയാതെ പോയപ്പോൾ, ആദ്യ വിവാഹ വാർഷികം ആഘോഷിക്കാമെന്ന് ആശ്വസിച്ചു.. പക്ഷേ അന്നത്തെ അതേ നില ഇപ്പോഴും തുടരുന്നു.. ഇനി പ്രതീക്ഷ മകന്റെ ഒന്നാം പിറന്നാളിന്.. അതിനു മുന്നേ ഈ വിഷമഘട്ടം കടന്നു പോകട്ടേ എന്ന് പ്രത്യാശിക്കുന്നു...’– താരം കുറിച്ചു.