Wednesday 24 April 2024 03:17 PM IST : By സ്വന്തം ലേഖകൻ

‘എപ്പോഴും മനോഹരമായ വഴിയിലൂടെ സഞ്ചരിക്കുക...’: റിമിയുടെ ചിത്രങ്ങൾ വൈറൽ

rimi-tomy

ഗായിക, അഭിനേത്രി, അവതാരക, റിയാലിറ്റി ഷോ ജഡ്ജ് എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭയാണ് റിമി ടോമി. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരം യാത്രാചിത്രങ്ങളും തന്റെ പുത്തൻ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ, ചിക്കാഗോ യാത്രയ്ക്കിടെയുള്ള റിമിയുടെ സ്റ്റൈലിഷ് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിൽ വൈറൽ.

ഒലിവ് ഗ്രീന്‍ ടീഷര്‍ട്ടും സ്കിന്‍ ഫിറ്റ് ജീന്‍സും സണ്‍ഗ്ലാസും ധരിച്ച് സ്റ്റൈലിഷ് ലുക്കില്‍ ചിക്കാഗോ സ്ട്രീറ്റില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘എപ്പോഴും മനോഹരമായ വഴിയിലൂടെ സഞ്ചരിക്കുക...’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്.