Saturday 23 March 2024 04:03 PM IST : By സ്വന്തം ലേഖകൻ

ആനക്കുട്ടിയെ കെട്ടിപ്പിടിച്ചും തീറ്റ കൊടുത്തും സാനിയ: വിഡിയോയും ചിത്രങ്ങളും വൈറൽ

saniya

ആനക്കൊട്ടിലില്‍ ആനകളെ തേച്ചുകുളിപ്പിക്കുന്ന നടി സാനിയ ഇയ്യപ്പന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ. ആനക്കുട്ടിയെ കെട്ടിപ്പിടിച്ചും തീറ്റ കൊടുത്തുമൊക്കെ അവയ്ക്കൊപ്പം ചിരിച്ചുല്ലസിക്കുകയാണ് താരം. വിദേശയാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളാണിത്.

നിരവധിയാളുകളാണ് സാനിയയുടെ ചിത്രങ്ങൾക്കു താഴെ കമന്റുകളുമായി എത്തുന്നത്. സാനിയയുടെ ധൈര്യം സമ്മതിക്കണമെന്നാണ് പലരും പറയുന്നത്.

അതേസമയം, ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും സാനിയ അടുത്തിടെ നായികയായി എത്തി. എമ്പുരാൻ ആണ് താരത്തിന്റെ പുതിയ പ്രോജക്ട്.