Saturday 27 April 2024 10:33 AM IST : By സ്വന്തം ലേഖകൻ

ബ്രൈഡൽ ഷവർ ആഘോഷമാക്കി മീര നന്ദൻ, ചിത്രങ്ങൾ വൈറൽ

meera-nandan

ബ്രൈഡൽ ഷവർ ആഘോഷമാക്കി മലയാളത്തിന്റെ പ്രിയനടി മീര നന്ദൻ. താൻ വിവാഹിതയാകുന്നു എന്ന വിശേഷം കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മീര സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും വിവാഹം ഒരു വർഷം കഴിഞ്ഞിട്ടേ ഉണ്ടാകൂ എന്നും താരം പറഞ്ഞിരുന്നു.

ലണ്ടൻ മലയാളിയായ ശ്രീജുവാണ് മീരയുടെ വരൻ.

ബ്രൈഡൽ ഷവർ ആഘോഷിക്കുന്ന ചിത്രങ്ങള്‍ മീര തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.

ലാൽ ജോസ് സംവിധാനം ചെയ്ത ‘മുല്ല’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് മീര നന്ദന്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ താരം അഭിനയിച്ചു.