Tuesday 19 March 2024 02:36 PM IST : By സ്വന്തം ലേഖകൻ

‘ഹൃദയത്തില്‍ എന്നും ചെറുപ്പം’: ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് സ്വാസിക വിജയ്

swasika

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരേസമയം തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക വിജയ്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. സീരിയല്‍ താരമായ പ്രേം ജേക്കബാണ് താരത്തിന്റെ ജീവിത പങ്കാളി.

ഇപ്പോഴിതാ, സ്വാസികയുടെ പുതിയ ചില ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ‘ഹൃദയത്തില്‍ എന്നും ചെറുപ്പം സൂക്ഷിക്കുന്നവള്‍’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫുള്‍സ്ലീവ് അനാര്‍ക്കലി ഡ്രസാണ് വേഷം.