ബിബിന്‍ ജോർജ് നായകനാകുന്ന ‘തിരിമാലി’ എന്ന സിനിമയിലെ ആദ്യ ഗാനം റിലീസ് ചെയ്ത് മമ്മൂട്ടി. ഹരിശങ്കര്‍ ആലപിച്ച ഗാനത്തിന് ശ്രീജിത്ത് ഇടവന സംഗീതം നല്കിയിരിക്കുന്നു. മാധ്യമപ്രവർത്തകനായ വിവേക് മുഴക്കുന്ന് ആദ്യമായി ഗാനരചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് തിരിമാലി.
‘കാതങ്ങളായ് പോകുന്നിതാ... പാദങ്ങള്‍ മെല്ലെ ചേരുന്നിതാ..’ എന്ന ഗാനമാണ് ലിറിക്കൽ വിഡിയോയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ്.കെ ലോറന്‍സ് നിര്‍മിക്കുന്ന ‘തിരിമാലി’ രാജീവ് ഷെട്ടിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.