പുതുപുത്തൻ ഗെറ്റപ്പിലുള്ള അനുശ്രീയുടെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്. സജിത്- സുജിത് സഹോദരന്മാരാണ് അനുശ്രീയുടെ ഈ മോഡേൺ ലുക്കിനു പിന്നിൽ. പർപ്പിൾ നിറത്തിലുള്ള ലോങ് പലാസോ സ്കർട്ടും മസ്റ്റഡ് യെല്ലോ ടോപ്പുമാണ് അനുശ്രീ അണിഞ്ഞിരിക്കുന്നത്.
പ്രണവ് രാജാണ് മനോഹരമായ കോസ്റ്റ്യൂമിന് പുറകില്‍. മഞ്ഞയിൽ പിങ്ക് നിറത്തിലുള്ള പൂക്കൾ പ്രിന്റ് ചെയ്ത ടോപ്പ് അതിമനോഹരമാണ്. പർപ്പിളിൽ ഗോൾഡൻ വർക്കാണ് ബോട്ടത്തിന്റെ ഹൈലൈറ്റ്. സാൾട്ട് സ്റ്റുഡിയോയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
‘ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെ നമ്മൾ അനുമോദിക്കാൻ തുടങ്ങുമ്പോൾ വലിയ സന്തോഷങ്ങൾ നമ്മളെയും അനുമോദിക്കാൻ കാത്തിരിപ്പുണ്ടാവും. മനസ്സിലായല്ലോ അല്ലെ. സന്തോഷം അതല്ലേ എല്ലാം’- എന്ന കുറിപ്പോടെയാണ് താരം ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.