കാഴ്ചയില്‍ മോഡേണും ഒപ്പം ക്ലാസിയുമായ കറുപ്പ് നിറത്തിലുള്ള ലെഹങ്കയിൽ തിളങ്ങി ബോളിവുഡ് സുന്ദരി കിയാര അദ്വാനി. മുംബൈയിൽ നടന്ന ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിലാണ് കിടിലന്‍ ലുക്കില്‍ താരമെത്തിയത്. റെഡ് കാർപറ്റ് ഇവന്റിലാണ് ലെഹങ്കയിൽ താരസുന്ദരി ആരാധകരുടെ മനം കവർന്നത്.
മോഡേൺ ലുക് നൽകിയാണ് ലെഹങ്ക ഒരുക്കിയത്. സീക്വിൻസ് ബ്ലൗസായിരുന്നു പ്രധാന ആകർഷണം. എംബെല്ലിഷ്മെന്റും ടാസിൽസും ചേർന്ന് അതിമനോഹരമാണ് ലെഹങ്ക. SAV കൗച്ചേഴ്സ് ആണ് കിയാരയുടെ ലെഹങ്ക ഒരുക്കിയത്. 2,27,500 രൂപയാണ് ഇതിന്റെ വില. പേൾ ചോക്കറും മോതിരവുമാണ് ആക്സസറീസ്.
1.
2.
3.
4.