Saturday 09 March 2024 03:11 PM IST : By സ്വന്തം ലേഖകൻ

പെൺകാഴ്ചയുടെ വർണ ലോകങ്ങൾ: ‘ഫെമിനിനിറ്റി ’ സ്ത്രീകളുടെ ചിത്രപ്രദർശനം തുടങ്ങി

femininity-new-2

അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് കോട്ടയം പബ്ലിക് ലൈബ്രറി കാനായി കുഞ്ഞിരാമൻ ആർട്ട് ഗ്യാലറിയിൽ 48 ചിത്രകാരികൾ ഒരുമിക്കുന്ന സംയുക്ത ചിത്രകലാ പ്രദർശനം കോട്ടയം നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

femininity-new-1 കോട്ടയം നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ പ്രദർശനം ഉദ്ഘാടനം ചെയുന്നു. സമീപം ‘വനിത’ എഡിറ്റോറിയൽ കോഡിനേറ്റർ സീന ടോണി ജോസ്, കെ.എസ്.സ്കൂൾ ഓഫ് ആർട്ട്സ് ഡയറക്ടർ സി.സി.അശോകൻ, കെ.എസ്.സ്കൂൾ ഓഫ് ആർട്ട്സ് പ്രിൻസിപ്പാൾ റ്റി.എസ്.ശങ്കർ എന്നിവർ.

‘വനിത’ എഡിറ്റോറിയൽ കോഡിനേറ്റർ സീന ടോണി ജോസ്, കെ.എസ്.സ്കൂൾ ഓഫ് ആർട്ട്സ് ഡയറക്ടർ സി.സി.അശോകൻ,കെ. എസ്.സ്ക്കൂൾ ഓഫ് ആർട്ട്സ് പ്രിൻസിപ്പാൾ റ്റി.എസ്.ശങ്കർ എന്നിവർ ആശംസ പ്രസംഗം നടത്തി.

വനിതാ ദിനാചരണത്തിന്റെ പശ്ചാത്തലത്തിൽ സർഗാത്മകതയുടെ സ്ത്രൈണതലങ്ങളെ വേർതിരിച്ചടയാളപ്പെടുത്താനുള്ള കലാപരമായ ശ്രമമാണ് ഫെമിനിനിറ്റി. പെൺകാഴ്ചയുടെ വർണ ലോകങ്ങൾക്ക് അസാധാരണമായ അംഗീകാരം കിട്ടുന്ന ഇക്കാലത്ത് കേരളത്തിലെ വനിത ചിത്രകാരികളുടെ അപൂർവ കൂട്ടായ്മയ്ക്കാണ് കോട്ടയം പബ്ലിക് ലൈബ്രറിയിലെ ആർട്ട് ഗാലറി സാക്ഷിയായത്. സ്ത്രീയുടെ ആത്‌മസൗന്ദര്യം മുതൽ നിഗൂഢതയും വന്യതയും വശ്യതയുമെല്ലാം ഇഴചേരുന്ന വ്യത്യസ്തമായ അനുഭവമായി പ്രദർശനം.

femininity-new-3

കൊച്ചി ‘മാറ്റ്മ ആർട് കളക്ടീവ്' ആണ് ചിത്രപ്രദർശനത്തിന്റെ സംഘാടകർ. 10 മണി മുതൽ വൈകിട്ട് 6.30 വരെയാണ് പ്രദർശനം. പ്രദർശനം 13 ന് അവസാനിക്കും.