Wednesday 27 March 2024 12:32 PM IST : By സ്വന്തം ലേഖകൻ

‘വയറ്റിലെ മുഴകളെ തുടര്‍ന്ന് ആമാശയം നീക്കം ചെയ്തു, ഭക്ഷണം കുറച്ച് ജീവിതം’; ഫുഡ് ബ്ലോഗര്‍ നടാഷ ദിദീ അന്തരിച്ചു

natashadidiii

പ്രശസ്ത ഫുഡ് ബ്ലോഗറായ നടാഷ ദിദീ(50) അന്തരിച്ചു. ദ് ഗട്ട്​ലെസ് ഫുഡി എന്ന പേരിലെ നടാഷയുടെ ഇന്‍സ്റ്റഗ്രാം പേജ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു. ഞായറാഴ്ച മഹാരാഷ്ട്രയിലെ പുണെയിലായിരുന്നു നടാഷയുടെ അന്ത്യം. 

ഭര്‍ത്താവാണ് നടാഷയുടെ മരണ വിവരം പങ്കുവെച്ചത്. ഏറെ വേദനയോട് കൂടി ആണ് നടാഷയുടെ വേര്‍പാട് അറിയിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാവുന്നത്, ഭര്‍ത്താവ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. 

വയറ്റിലെ മുഴകളെ തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ നടാഷയുടെ ആമാശയം മുഴുവന്‍ നീക്കം ചെയ്തിരുന്നു. തനിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് പല അഭിമുഖങ്ങളിലും നടാഷ പറഞ്ഞിട്ടുണ്ട്. ആമാശയം നീക്കം ചെയ്തതിന് ശേഷം വളരെ കുറച്ച് ഭക്ഷണമാണ് കഴിക്കാനായിരുന്നത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ ക്ഷീണവും തലകറക്കവും ഉണ്ടാകാറുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. 

ദ് ഗട്ട്‌ലെസ് ഫുഡി എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെക്കുന്ന നടാഷയുടെ വിഡിയോകള്‍ക്കും പാചക കുറിപ്പുകള്‍ക്കും ഏറെ ആരാധകരുണ്ടായിരുന്നു. ഈ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സജീവമായി നിലനിര്‍ത്തും എന്ന് നടാഷയുടെ ഭര്‍ത്താവ് അറിയിച്ചു. 

Tags:
  • Spotlight