Tuesday 07 November 2023 04:18 PM IST : By സ്വന്തം ലേഖകൻ

ശർക്കര കൊണ്ടു രുചിയൂറും ഹൽവ, മധുരപ്രിയർക്കായി ഇതാ ഈസി റെസിപ്പി!

halwa

ശർക്കര ഹൽവ

1.ശർക്കര, പൊടിച്ചത് – ഒരു കപ്പ്

വെള്ളം – രണ്ടു കപ്പ്

2.നെയ്യ് – മൂന്നു വലിയ സ്പൂൺ

3.റവ – ഒരു കപ്പ്

4.ഏലയ്ക്കപ്പൊടി – ഒരു നുള്ള്

ബദാം, പിസ്ത, നുറുക്കിയത് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ശർക്കര വെള്ളം ചേർത്തു തിളപ്പിച്ചു പാനിയാക്കി അരിച്ചു മാറ്റി വയ്ക്കുക.

∙പാനിൽ നെയ്യ് ചൂടാക്കി റവ അഞ്ചു മിനിറ്റു വറുക്കുക.

∙ഇതിലേക്കു ശർക്കരപാനി ചേർത്തു റവ നന്നായി വേവിക്കുക.

∙നാലാമത്തെ ചേരുവയും ചേർത്തിളക്കി കുറുകുമ്പോൾ വാങ്ങാം.