ഇടിയപ്പം നെയ് പായസം
1.ഇടിയപ്പം പൊടിയായി അടർത്തിയെടുത്തത് – നാല്
2.നെയ്യ് – നാലു വലിയ സ്പൂൺ
3.കശുവണ്ടിപ്പരിപ്പ് ചെറുതായി മുറിച്ചത് – 20 ഗ്രാം
ഉണക്കമുന്തിരി – 20 ഗ്രാം
4.പാൽ – 400 മില്ലി
5.കണ്ടൻസ്ഡ് മിൽക് – അരക്കപ്പ്
പഞ്ചസാര – രണ്ടു വലിയ സ്പൂൺ
6.ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂൺ
7.ചൗവ്വരി വെള്ളത്തിൽ വേവിച്ചത് – മൂന്നു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙നെയ്യ് ചൂടാകുമ്പോൾ കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ഇട്ടു ചെറുതായി വറുത്തെടുക്കുക.
∙അതേ നെയ്യിൽ ഇടിയപ്പക്കഷണങ്ങൾ ഇട്ടു ചെറുതായി വഴറ്റുക.
∙ഇതിലേക്ക് പാൽ ഒഴിച്ചു തിളപ്പിക്കുക. ഇതിലേക്ക് പഞ്ചസാരയും കണ്ടൻസ്ഡ് മിൽകും ചേർത്തു തിളപ്പിച്ച് ഇറക്കി വയ്ക്കുക.
∙ചൗവ്വരിയും അണ്ടിപ്പരിപ്പും മുന്തിരിയും ഏലയ്ക്കപ്പൊടിയും ചേർത്ത് ഇളക്കി ചൂടോടെ ഉപയോഗിക്കുക.