Saturday 30 September 2023 02:51 PM IST : By സ്വന്തം ലേഖകൻ

ചായക്കൊപ്പം സ്വാദേറും കണ്ണു വച്ച പത്തിരി; റെസിപ്പി ഇതാ..

kannuvacha-pathiri തയാറാക്കിയത്: ശില്പ ബി. രാജ്. ഫോട്ടോ: ശ്രീകാന്ത് കളരിക്കല്‍. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: റീഷ ഷിജിന്‍, സ്ലൈസ് ഓഫ് മലബാർ, കലൂര്‍, കൊച്ചി.

1. മൈദ – ഒന്നരക്കപ്പ്

ഗോതമ്പുപൊടി – അരക്കപ്പ്

ഉപ്പ് – പാകത്തിന്

നെയ്യ്– രണ്ടു ചെറിയ സ്പൂണ്‍

2. വെള്ളം – പാകത്തിന്

3. എണ്ണ – വറുക്കാന്‍ ആവശ്യത്തിന്  

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച ശേഷം പാകത്തിനു വെള്ളം ചേര്‍ത്തു കുഴച്ച് ചപ്പാത്തിമാവിന്റെ പരുവത്തിലുള്ള മാവു തയാറാക്കുക. 

∙ ഇതു 10 മിനിറ്റ് വച്ച ശേഷം എട്ട്–പത്ത് ഉരുളകളാക്കി വയ്ക്കണം.

∙ ഓരോ ഉരുളയും മയം പുരട്ടിയ തട്ടില്‍ വച്ച് കനം കുറച്ചു  പരത്തിയ ശേഷം മുകളില്‍ എണ്ണ പുരട്ടണം. 

∙ ഇടത്തും വലത്തുമുള്ള വശങ്ങള്‍ മധ്യഭാഗത്തേക്കു കൊണ്ടുവരുക. 

∙ ഇനി മുകളിലും താഴെയുമുള്ള വശങ്ങളും മധ്യഭാഗത്തായി കൊണ്ടുവന്നു ചതുരാകൃതിയിലാക്കണം. നാലുവശങ്ങളുടെയും അരികുകള്‍ തൊട്ടിരിക്കണം.

∙ ഇനി നാലു മൂലകളും നടുവിലേക്കു കൊണ്ടുവരണം. ഇത് ഒരു പൂവ് പോലെ ഇരിക്കണം.

∙ ഇത് ആകൃതി മാറാതെ മെല്ലേ പരത്തിയെടുക്കുക.

∙ ബാക്കി ഉരുളകള്‍ കൊണ്ടും ഇങ്ങനെ തയാറാക്കി പരത്തിയെടുക്കണം.

∙ ഇത് ചൂടായ എണ്ണയിലിട്ട് ഇരുവശവും ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ വറുത്തെടുക്കാം.  

Tags:
  • Pachakam