Tuesday 05 October 2021 03:50 PM IST : By സ്വന്തം ലേഖകൻ

എളുപ്പത്തിൽ തയാറാക്കാം കാരറ്റ്–റവ മിക്സ്, ടേസ്‌റ്റി റെസിപ്പി!

carorava

കാരറ്റ്–റവ മിക്സ്

1.കാരറ്റ് ഗ്രേറ്റ് ചെയ്തത് – രണ്ടു കപ്പ്

റവ – ഒരു കപ്പ്

പാൽ – ഒരു ലിറ്റർ

2.ശർക്കര – പാകത്തിന്

3.ഏലയ്ക്കാപ്പൊടി – ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അടുപ്പിൽ വച്ചു വേവിക്കുക.

∙വെന്തു തുടങ്ങുമ്പോൾ ശർക്കര ചേർക്കുക.

∙പാകമായശേഷം ഏലയ്ക്കപ്പൊടി ചേർത്തു വാങ്ങി ട്രേയിലൊഴിച്ചു സെറ്റ് ചെയ്യുക.

∙ചെറിയ കഷണങ്ങളായി മുറിച്ചു ചൂടോടെയോ തണുപ്പിച്ചോ വിളമ്പാം.



Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Desserts