Tuesday 30 November 2021 02:35 PM IST : By Bina Mathew

മധുരം കിനിയും ഡിസ്സേർട്ട് റെസിപ്പി, ക്വിക്ക് ഡിലൈറ്റ്!

pinepuddi

ക്വിക്ക് ഡിലൈറ്റ്

1.ടിന്നിൽ കിട്ടുന്ന പൈനാപ്പിൾ – 850 ഗ്രാം

കണ്ടൻസ്ഡ് മിൽക് – ഒരു ടിൻ

ടിന്നിൽ കിട്ടുന്ന ചുവന്ന ചെറി – 24

ബ്രാണ്ടി – ഒരു വലിയ സ്പൂൺ (ആവശ്യമെങ്കിൽ)

2.ഏപ്രിക്കോട്ട് – 12, കുരു കള‍ഞ്ഞത്

5.വെളുത്ത എള്ള് – ഒരു ചെറിയ സ്പൂൺ

കശുവണ്ടിപ്പരിപ്പു പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

തേങ്ങ ചുരണ്ടിയത് – മൂന്നു വലിയ സ്പൂൺ

കറുത്ത എള്ള് – കാൽ ചെറിയ സ്പൂൺ

4.പഞ്ചസാര – ഒന്നര വലിയ സ്പൂൺ

5.ഫ്രഷ് ക്രീം അടിച്ചത് – ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

∙പൈനാപ്പിൾ ഒരിഞ്ചു കഷണങ്ങളാക്കി, ടിന്നിലെ ജ്യൂസിൽ തന്നെ കുതിർത്തു വയ്ക്കുക. പിന്നീട് ഒന്നാമത്തെ ബാക്കി ചേരുവയുമായി യോജിപ്പിച്ചു ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക.

∙ഏപ്രിക്കോട്ട് അര മണിക്കൂർ വെള്ളത്തിൽ കുതിർത്തു, പ്രഷർകുക്കറിൽ വേവിച്ചെടുത്ത ശേഷം തണുക്കാനായി ഫ്രിഡ്ജിൽ വയ്ക്കുക.

∙മൂന്നാമ‌ത്തെ ചേരുവ യോജിപ്പിച്ചു ചുവടുകട്ടിയുള്ള പാത്രത്തിലാക്കി അടുപ്പത്തു വച്ചു ചൂടാക്കുക.

∙ഇളംബ്രൗൺ നിറമാകുമ്പോൾ പഞ്ചസാര ചേർത്തിളക്കി കടുംബ്രൗൺ നിറമാകുമ്പോ വാങ്ങി, ഒരു പ്ലേറ്റിലാക്കി ചൂടാറാൻ വയ്ക്കുക. കട്ടകൾ മാറ്റണം.

∙യോജിപ്പിച്ചു വച്ചിരിക്കുന്ന ഒന്നാമത്തെ ചേരുവ ഉയരം കുറഞ്ഞ ഒരു ഗ്ലാസ് ഡിഷിൽ ഒഴിച്ചു നിരത്തുക.

∙ക്രീം അടിച്ചത് ഓരോ സ്പൂണായി കോരി, ഇതിനു മുകളിൽ, ഓരോ കട്ടയായി നിരത്തുക. ഒരു സ്പൂൺ കൊണ്ട് ഏപ്രിക്കോട്ട് വേവിച്ചതും അൽപാൽപം വീതം ഓരോ സ്പൂൺ ക്രീം വച്ചതിനു മുകളിൽ വയ്ക്കുക.

∙ഇനി യോജിപ്പിച്ചു വച്ചിരിക്കുന്ന തേങ്ങാമിശ്രിതം ഓരോ ക്രീം കട്ടയുടെയും ചുറ്റിനുമായി വിതറി തണുപ്പിച്ചു വിളമ്പുക.

Tags:
  • Dinner Recipes
  • Easy Recipes
  • Pachakam
  • Desserts