Thursday 06 January 2022 12:35 PM IST : By സ്വന്തം ലേഖകൻ

ഡിന്നറുകളിൽ വിളമ്പാം വെറൈറ്റി പടവലങ്ങ റിങ്ങ്സ് ബേക്ക് ചെയ്തത്, ഈസി റെസിപ്പി!

padaval

പടവലങ്ങ റിങ്ങ്സ് ബേക്ക് ചെയ്തത്

1.പടവലങ്ങ – ഒരു ഇടത്തരം

2.എണ്ണ – ഒരു വലിയ സ്പൂൺ

3.സവാള പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

4.ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ

പുതിനയില അരിഞ്ഞത് – അര ചെറിയ സ്പൂൺ

5.പനീർ – 200 ഗ്രാം, പൊടിച്ചത്

6.സെലറി പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

പുതിനയില പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

ചീസ് ഗ്രേറ്റ് ചെയ്തത് – രണ്ടു വലിയ സ്പൂൺ

7.ഒറീഗാനോ – കാൽ ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙പടവലങ്ങ തൊലി ചുരണ്ടിയശേഷം ഒരിഞ്ചു വീതിയുള്ള വളയങ്ങളായി മുറിക്കണം. ഉള്ളിലുള്ള കുരു കളയണം.

∙ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് ആവിയിൽ വേവിക്കുക. അധികം വെന്തു പോകരുത്.

∙ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി സവാള ചേർത്തു വഴറ്റി കണ്ണാടി പോലെയാകുമ്പോൾ ഉപ്പും കുരുമുളകുപൊടിയും പുതിനയിലയും ചേർത്തു വഴറ്റണം. ഇതിലേക്കു പനീറും ചേർത്തു നന്നായി യോജിപ്പിക്കുക.

∙നന്നായി യോജിപ്പിച്ചശേഷം അടുപ്പിൽ നിന്നു വാങ്ങി ചൂടാറുമ്പോൾ സെലറി, പുതിനയില, ചീസ് എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക. ഇതാണ് ഫില്ലിങ്.

∙ഈ ഫില്ലിങ് ആവിയിൽ വേവിച്ച പടവലങ്ങ വളയങ്ങൾക്കുള്ളിൽ നിറച്ചശേഷം ഒരു ബേക്കിങ് ട്രേയിൽ നിരത്തണം.

∙ഇതിനു മുകളിൽ ഒറീഗാനോ വിതറിയശേഷം 180 c ൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് ഏഴെട്ടു മിനിറ്റ് ബേക്ക് ചെയ്തു ചൂടോടെ വിളമ്പാം.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Dinner Recipes
  • Easy Recipes
  • Pachakam