Friday 10 May 2024 04:25 PM IST : By സ്വന്തം ലേഖകൻ

ടുമാറ്റോ ബേസിൽ സൂപ്പ്, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും രുചി!

souppppppppp

ടുമാറ്റോ ബേസിൽ സൂപ്പ്

1.ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ

2.വെളുത്തുള്ളി – അഞ്ച് അല്ലി

3.തക്കാളി – അരക്കിലോ

സവാള – രണ്ട്

കശുവണ്ടിപ്പരിപ്പ് – രണ്ടു വലിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

പഞ്ചസാര – ഒരു ചെറിയ സ്പൂൺ

4.വെള്ളം – 400 മില്ലി

ബേസിൽ ലീഫ് – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙പാനിൽ ഒലിവ് ഓയിൽ ചൂടാക്കി വെളുത്തുള്ളി വഴറ്റുക.

∙ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙തക്കാളി നന്നായി വെന്തു വരുമ്പോൾ വെള്ളവും ബേസിലും ചേർത്തു വീണ്ടും തിളപ്പിക്കുക.

∙ഇതു മിക്സിയിൽ നന്നായി ബ്ലെൻഡ് ചെയ്യണം.

∙വീണ്ടു പാനിൽ ഒഴിച്ചു തിളപ്പിച്ചു കുറുകുമ്പോൾ വാങ്ങുക.

∙ഫ്രഷ് ക്രീം കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Tags:
  • Vegetarian Recipes
  • Dinner Recipes
  • Easy Recipes
  • Pachakam