Monday 06 May 2024 12:51 PM IST

ഡ്രൈ ഫ്രൂട്ട് കുക്കീസ്, കുട്ടിക്കുറുമ്പുകൾക്ക് ഹെൽതി സ്നാക്ക്!

Liz Emmanuel

Sub Editor

dry fruitssssss

ഡ്രൈ ഫ്രൂട്ട് കുക്കീസ്

1.നെയ്യ് – 50 ഗ്രാം

പഞ്ചസാര, പൊടിച്ചത് – 50 ഗ്രാം

2.മൈദ – 90 ഗ്രാം

ബേക്കിങ് സോഡ – കാൽ ചെറിയ സ്പൂൺ

ഏലയ്ക്ക, പൊടിച്ചത് – കാൽ ചെറിയ സ്പൂൺ

പാൽ പൊടി – ഒരു വലിയ സ്പൂൺ

3.പാൽ – മൂന്നു വലിയ സ്പൂൺ

4.ഡ്രൈ ഫ്രൂട്ട്സ്, പൊടിച്ചത് – നാലു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙അവ്ൻ 1600C ചൂടാക്കിയിടുക.

∙ഒരു ബൗളിൽ ഒന്നാമത്തെ ചേരുവ നന്നായി ‍അടിത്തു യോജിപ്പിക്കുക.

∙ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തിളക്കി യോജിപ്പിക്കണം.

∙പാൽ ചേർത്തു കുഴച്ചു മയമുള്ള മാവു തയാറാക്കുക.

∙ഇതു ചെറിയ ഉരുളകളാക്കി ഡ്രൈ ഫ്രൂട്ട്സ് പൊടിച്ചതിൽ പൊതിഞ്ഞ് കൈകൊണ്ടു മെല്ലേ പരത്തി 15-18 മിനിറ്റ് ബേക്ക് ചെയ്യുക.

∙വായു കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം.

Tags:
  • Easy Recipes
  • Pachakam
  • Snacks