Thursday 02 May 2024 03:09 PM IST : By സ്വന്തം ലേഖകൻ

ഞൊടിയിടയിൽ രുചിയൂറും എഗ്ഗ് റൈസ്, ബാച്ചിലേഴ്സ് സ്പെഷൽ റെസിപ്പി!

egggggggrice

ബാച്ചിലേഴ്സ് സ്‌റ്റൈൽ എഗ്ഗ് റൈസ്

1.ബസ്മതി അരി – മുക്കാൽ കപ്പ്

2.എണ്ണ – ഒരു വലിയ സ്പൂൺ

3.സവാള – ഒരു ചെറുത്, അരിഞ്ഞത്

4.മുട്ട – രണ്ട്, അടിച്ചത്

5.ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

ചിക്കൻ മസാല – ഒരു ചെറിയ സ്പൂൺ

6.കാപ്സിക്കം – ഒന്നിന്റെ പകുതി, അരിഞ്ഞത്

7.കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

‌ സോയ സോസ് – രണ്ടു ചെറിയ സ്പൂൺ

8.മല്ലിയില, പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ബസ്മതി അരി പാകത്തിനു വെള്ളം ഒഴിച്ച് അരമണിക്കൂർ കുതിർത്ത് വേവിച്ചൂറ്റി വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റണം.

∙മുട്ട അടിച്ചതും അഞ്ചാമത്തെ ചേരുവയും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കണം.

∙മുട്ട വെന്തു പാകമാകുമ്പോൾ കാപ്സിക്കവും ചോറും ചേർത്തിളക്കുക.

∙ഏഴാമത്തെ ചേരുവ ചേർത്തിളക്കി ഉപ്പു പാകത്തിനാക്കി മല്ലിയില വിതറി വിളമ്പാം.