Tuesday 30 April 2024 11:54 AM IST : By സ്വന്തം ലേഖകൻ

അപ്പത്തിനും ഇടിയപ്പത്തിനും ഒപ്പം ചിക്കൻ മപ്പാസ്, കൊതിയൂറും സ്വാദ്!

chick mappaaaas

ചിക്കൻ മപ്പാസ്

1.ചിക്കൻ – അരക്കിലോ

2.ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ

3.കറുവാപ്പട്ട – അരയിഞ്ചു കഷണം

ഏലയ്ക്ക – രണ്ട്

ഗ്രാമ്പൂ – രണ്ട്

പെരുംജീരകം – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി – മൂന്നു ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

4.വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ

5.ഇഞ്ചി, നീളത്തിൽ അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി, നീളത്തിൽ അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

പച്ചമുളക് – രണ്ട്, നീളത്തിൽ അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

6.സവാള – രണ്ടു ചെറുത്, അരിഞ്ഞത്

7.തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത രണ്ടാം പാൽ – ഒരു കപ്പ്

8.തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാം പാൽ – കാൽ കപ്പ്

9.വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ

10.കടുക് – കാൽ ചെറിയ സ്പൂൺ

ചുവന്നുള്ളി – മൂന്ന്, അരിഞ്ഞത്

വറ്റൽമുളക് – രണ്ട്

കറിവേപ്പില – നാല്–അഞ്ച്

പാകം ചെയ്യുന്ന വിധം

∙ചിക്കൻ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചേർത്ത് അരമണിക്കൂർ വയ്ക്കുക.

∙മൂന്നാമത്തെ ചേരുവ പൊടിച്ചു വയ്ക്കണം.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റുക.

∙ഇതിലേക്കു സവാള ചേർത്തു വഴറ്റി കണ്ണാടിപ്പരുവമാകുമ്പോൾ പൊടിച്ച മസാല ചേർത്തു വഴറ്റണം.

∙പച്ചമണം മാറുമ്പോൾ ചിക്കൻ ചേർത്തിളക്കി തേങ്ങയുടെ രണ്ടാം പാലു ചേർത്ത് മൂടി വച്ചു വേവിക്കുക. ആവശ്യമെങ്കിൽ അൽപം വെള്ളം ചേർക്കാം.

∙വെന്തു കുറുകി വരുമ്പോൾ ഒന്നാമ പാൽ ഒഴിച്ചിളക്കി വാങ്ങാം. തിളയ്ക്കരുത്.

∙വെളിച്ചെണ്ണയിൽ 10–ാമത്തെ ചേരുവ താളിച്ച് കറിയിൽ ഒഴിച്ചു വിളമ്പാം.