Tuesday 05 March 2024 12:44 PM IST : By Julia Grayson

ഹെൽതി ബ്രോക്ക്‌ലി കൊണ്ട് ഈസി ബ്രേക്ക്ഫാസ്‌റ്റ്, വണ്ണം കുറയ്ക്കാൻ ഇതു മാത്രം മതി!

broc omle

തടി കുറയ്ക്കാനും അതേസമയം എല്ലാ പോഷകങ്ങളും ലഭിക്കാനും വേണ്ടി ബ്രോക്ക്‌ലി ബ്രേക്ഫാസ്റ്റ് സഹായകമാകുന്നു. ബ്രോക്ക്‌ലിയിൽ ധാരാളം വൈറ്റമിൻസും മിനറൽസും അടങ്ങിയിട്ടുണ്ട്. ഇതിൽ വൈറ്റമിൻസിയും കാൽസ്യവും ധാരാളം വൈറ്റമിൻ കെയും അടങ്ങിയത് കൊണ്ട് തന്നെ നമ്മളുടെ രോഗപ്രതിരോധശേഷി കൂട്ടുന്നതിനും എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനും ഇത് സഹായിക്കുന്നു. എങ്ങനെ തയാറാക്കുന്നു എന്ന് നോക്കാം.

ചേരുവകൾ

1.ബ്രോക്ക്‌ലി - പകുതി

2.ഒലിവ് ഓയിൽ - രണ്ട് ടേബിൾ സ്പൂൺ

3.ഉപ്പ് - ആവശ്യത്തിന്

4.കുരുമുളകുപൊടി - അര ടീസ്പൂൺ

5.സ്പ്രിംഗ് ആണിയൻ - 1/2 കപ്പ്

6.കാരറ്റ് ഗ്രേറ്റ് ചെയ്തത് - അരക്കപ്പ്

7.മുളകുപൊടി - 1/2 ടീസ്പൂൺ

8.ഒറിഗാനോ - അര ടീസ്പൂൺ
9.ഇഞ്ചി പൊടിയായിട്ട് അരിഞ്ഞത് - ഒരു ടീസ്പൂൺ

10.വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - ഒരു ടീസ്പൂൺ

11.പച്ച മുളക് പൊടിയായി അരിഞ്ഞത് - ഒരു ടീസ്പൂൺ

12.ഫാറ്റ് കുറഞ്ഞ ചീസ് - 1 കപ്പ്

13.മുട്ടയുടെ വെള്ള – ആറെണ്ണം

തയാറാക്കുന്ന വിധം.

∙ബ്രോക്ക്‌ലി ചെറുതായി അരിഞ്ഞതിനുശേഷം കഴുകിയെടുത്ത് മാറ്റിവയ്ക്കാം.

∙കാരറ്റ് ഗ്രേറ്റ് ചെയ്ത് എടുക്കുക, മറ്റുള്ള പച്ചക്കറികൾ എല്ലാം ചെറുതായി അരിഞ്ഞെടുക്കുക.

∙മുട്ടയുടെ വെള്ളയിലേക്ക് കുരുമുളകുപൊടിയും ഉപ്പും ചേർത്തു നന്നായി അടിച്ചെടുക്കുക.

∙ഇതിലേക്ക് ഒരു കപ്പ് ഫാറ്റ് കുറഞ്ഞ ചീസും ചേർത്തു വീണ്ടും അടിച്ചെടുത്തു മാറ്റി വയ്ക്കാം.

∙പാൻ ചൂടാക്കി രണ്ട് ടീസ്പൂൺ ഒലിവ് ഓയിൽ ഒഴിച്ചതിനുശേഷം നമ്മൾ അരിഞ്ഞു വെച്ച ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും സവാളയും ചേർത്ത് നന്നായി വഴറ്റുക.

∙ഇതിലേക്ക് ബ്രോക്ക്‌ലിയും കുരുമുളകുപൊടിയും ഒറിഗാനോയും, മുളകുപൊടിയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. വഴന്നു കഴിഞ്ഞാൽ തയാറാക്കി വച്ച മുട്ടയുടെ കൂട്ട് ഇതിലേക്ക് ഒഴിച്ചതിനു ശേഷം തീ നന്നായി കുറച്ചു അടച്ചുവെച്ച് വേവിക്കാം.

∙ആവശ്യമെങ്കിൽ മറ്റൊരു പാനിലേക്ക് തിരിച്ചിട്ട് കൊടുത്ത് അടിവശം വേവിച്ചെടുക്കാം. ചൂടോടെ കട്ട് ചെയ്തു വിളമ്പാം.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Cookery Video