Monday 01 April 2024 03:19 PM IST : By Deepthi Philips

പോഷകസമൃദ്ധമായ റാഗി സൂപ്പ് ശീലമാക്കിയാൽ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാം!

ragi soup

മുളപ്പിച്ച റാഗി കൊണ്ട് ഇങ്ങനെ തയാറാക്കി നോക്കൂ. വളരെ ഹെൽതിയായ റെസിപ്പി, തയാറാക്കാം ഈസിയായി..ഇത്തരത്തിലുള്ള സൂപ്പുകൾ കുടിക്കുന്നത് മൂലം നമ്മുടെ തടി കുറയുന്നു എന്നുള്ളത് മാത്രമല്ല ഷുഗർ ലെവലും കൊളസ്ട്രോളും കുറയാനും ഇത് നന്നായി സഹായിക്കുന്നു.

ചേരുവകൾ

1.മുളപ്പിച്ച റാഗിപ്പൊടി - മൂന്ന് ടേബിൾ സ്പൂൺ

2.ബീൻസ് അരിഞ്ഞത് - ഒരു കപ്പ്

3.ക്യാരറ്റ് അരിഞ്ഞത് - അരക്കപ്പ്

4.ചെറിയ ഉള്ളി അരിഞ്ഞത് - പത്തെണ്ണം

5.ഇഞ്ചി അരിഞ്ഞത് - 1 ടേബിൾ സ്പൂൺ

6.വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിൾ സ്പൂൺ

7.പച്ചമുളക് - 1

8.ബ്രോക്ക്‌ലി അരിഞ്ഞത് - 1 കപ്പ്

9.ക്യാപ്സിക്കം അരിഞ്ഞത് - 1 കപ്പ്

10.സ്പ്രിങ് ഒണിയൻ, അരിഞ്ഞത് - അരക്കപ്പ്

11.മല്ലിയില അരിഞ്ഞത് - അരക്കപ്പ്

12.നാരങ്ങാനീര് - ഒരു ടേബിൾ സ്പൂൺ

13.കുരുമുളകുപൊടി - അര ടീസ്പൂൺ

14.മഞ്ഞൾപ്പൊടി - അര ടീസ്പൂൺ

15.ഉപ്പ് - ഒരു ടീസ്പൂൺ

16.ചതച്ച കുരുമുളകുപൊടി - അര ടീസ്പൂൺ

17.വെള്ളം മൂന്ന് കപ്പ്

18.വെളിച്ചെണ്ണ - ഒരു ടീസ്പൂൺ

19.ജീരകം - ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം

•മുളപ്പിച്ച റാഗിപ്പൊടി മുക്കാൽ കപ്പ് വെള്ളത്തിൽ നന്നായി കലക്കി വയ്ക്കുക.

∙പാൻ ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു ചൂടായി വരുമ്പോൾ ജീരകം ഇട്ടു കൊടുക്കാം.

∙ശേഷം അരിഞ്ഞുവ‌ച്ച ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ ഉള്ളിയും പച്ചമുളകും വഴറ്റുക.

∙ഇതിലേക്ക് അരിഞ്ഞുവെച്ച ബീൻസ്, ക്യാരറ്റ്, ബ്രോക്കോളിയുടെ തണ്ട്, ഉപ്പ് എന്നിവ ചേർത്ത് വഴറ്റി കൊടുക്കാം.

∙മഞ്ഞൾപൊടിയും, ഉപ്പും, കുരുമുളക് പൊടിയും ചേർത്ത് വീണ്ടും വഴറ്റുക.

∙ശേഷം ബ്രോക്കോളി അരിഞ്ഞതും 3 കപ്പ് വെള്ളവും കൂടി ചേർത്ത് നന്നായി തിളപ്പിക്കുക.

∙ഇതിലേക്ക് നേരത്തെ കലക്കി വെച്ച റാഗിപ്പൊടി ചേർത്ത് വീണ്ടും രണ്ടുമിനിറ്റ് തിളപ്പിച്ച ശേഷം ക്യാപ്സിക്കം അരിഞ്ഞതും, സ്പ്രിങ് ഒണിയൻ അരിഞ്ഞതും, ചതച്ച കുരുമുളകുപൊടിയും കൂടി ചേർത്ത് തിളക്കുമ്പോൾ തീ ഓഫ് ചെയ്യാം തീ ഓഫ് ചെയ്തതിനു ശേഷം ഒരു ടീസ്പൂൺ നാരങ്ങാനീരും മല്ലിയില അരിഞ്ഞതും കൂടി ചേർത്ത് ചൂടോടെ വിളമ്പാം.

Tags:
  • Vegetarian Recipes
  • Dinner Recipes
  • Easy Recipes
  • Pachakam