Wednesday 07 November 2018 04:06 PM IST : By സ്വന്തം ലേഖകൻ

പാൽപ്പൊടി ഉപയോഗിച്ച് രുചികരമായ മിൽക്ക് പേഡ (വിഡിയോ)

milk-peda12

ദീപാവലി കഴിഞ്ഞാലും മധുരം ഒട്ടും കുറയ്‌ക്കേണ്ട. പാൽപ്പൊടി ഉപയോഗിച്ച് നല്ല രുചികരമായ മിൽക്ക് പേഡ തയാറാക്കാം എളുപ്പത്തിൽ. വളരെ കുറച്ചു ചേരുവകളുമായി വെറും 10 മിനിറ്റിൽ മിൽക്ക് പേഡ തയാറാക്കിയെടുക്കാം.

ചേരുവകൾ

മിൽക്ക് പൗഡർ - 2 കപ്പ് 

മിൽക്ക് - 1/2 കപ്പ്, 2 ടീസ്പൂൺ 

പൊടിച്ച പഞ്ചസാര - 1/2 കപ്പ്

ഏലയ്ക്ക - 4 

വെണ്ണ - 3 ടീസ്പൂൺ 

ഉപ്പ് - ഒരു നുള്ള് 

ബദാം - അലങ്കാരത്തിന് 

തയാറാക്കുന്ന വിധം താഴെ നൽകിയിരിക്കുന്ന വിഡിയോയിൽ കാണാം;

റെസിപ്പി: റോഷ്‌നി ബിജു