നടി അമൃത പാണ്ഡേയുടെ മരണം സൃഷ്ടിച്ച ഞെട്ടലിലാണ് ഭോജ്പുരി സിനിമ രംഗം. ഈ മാസം 27-നാണ് അമൃതാ പാണ്ഡേയെ ബിഹാറിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇപ്പോഴിതാ, മരിക്കുന്നതിന് അൽപസമയം മുമ്പ് നടി വാട്സ് ആപ് സ്റ്റാറ്റസ് ആയി പങ്കുവച്ച വാക്കുകളാണ് ചർച്ചയാകുന്നത്.
‘അവരുടെ ജീവിതം രണ്ട് തോണികളിലായിരുന്നു. ഞങ്ങളുടെ തോണി മുക്കിയതിലൂടെ ഞങ്ങൾ അവരുടെ വഴി കൂടുതൽ എളുപ്പമുള്ളതാക്കി’ എന്നതായിരുന്നു അമൃതാ പാണ്ഡേയുടെ അവസാനത്തെ വാട്സ് ആപ് സ്റ്റാറ്റസ്.
അതേ സമയം, സ്വന്തം കരിയറിനെക്കുറിച്ചോർത്ത് അമൃത ഒരുപാട് ആകുലപ്പെട്ടിരുന്നെന്നും നല്ല അവസരങ്ങൾ ലഭിക്കുന്നുണ്ടായിരുന്നില്ലെന്നുമാണ് കുടുംബത്തിന്റെ പ്രതികരണം. അമൃതാ പാണ്ഡേയുടെ മരണത്തിൽ ജോഗ്സർ പോലീസ് അന്വേഷണം നടത്തി വരികയാണ്.