Wednesday 10 May 2023 11:11 AM IST : By സ്വന്തം ലേഖകൻ

‘ലൂസിഫറി’നു പിന്നാലെ ‘ബ്രോ ഡാഡി’യും: ചിരഞ്ജീവി നായകനാകുന്നു എന്ന് റിപ്പോർട്ട്

bro-daddy

‘ലൂസിഫർ’നു പിന്നാലെ ‘ബ്രോ ഡാഡി’യും തെലുങ്കിൽ എത്തിക്കാൻ ചിരഞ്ജീവി. മോഹൻലാൽ–പൃഥ്വിരാജും ഒന്നിച്ച ‘ബ്രോ ഡാഡി’ ഒ.ടി.ടി റിലീസ് ആയി എത്തി പ്രേക്ഷക പ്രീതി നേടിയ ചിത്രമാണ്.

കല്യാണ്‍ കൃഷ്ണയുടെ പേരാണ് സംവിധായകനായി പറഞ്ഞു കേള്‍ക്കുന്നത്. പൃഥ്വിരാജും കല്യാണി പ്രിയദര്‍ശനും അവതരിപ്പിച്ച കഥാപാത്രങ്ങളായി സിദ്ദു ജൊണ്ണലഗഡ്ഡയും ശ്രീ ലീലയും എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മോഹൻലാൽ–പൃഥ്വിരാജ് ടീമിന്റെ ‘ലൂസിഫർ’ ഗോഡ് ഫാദര്‍ എന്ന പേരിലാണ് തെലുങ്കിലേക്ക് ചിരഞ്ജീവി റീമേക്ക് ചെയ്തത്. ചിത്രം വലിയ വിജയമായില്ല.