തെന്നിന്ത്യൻ നായിക നടിയും എംപിയുമായ ദിവ്യ സ്പന്ദന രഹസ്യമായി വിവാഹം കഴിച്ചെന്ന ഗോസിപ്പുകൾ തള്ളി താരത്തിന്റെ അമ്മ. ദിവ്യയുടെ കാമുകനായ പോർച്ചുഗീസ് പൗരൻ റാഫേലുമായുള്ള വിവാഹം ദുബായിൽവച്ച് നടന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. വ്യവസായിയായ റാഫേലുമായി ദിവ്യ പ്രണയത്തിലായിരുന്നു. എന്നാൽ ദിവ്യ രഹസ്യമായി വിവാഹം കഴിച്ചിട്ടില്ലെന്നും റാഫേലുമായുള്ള പ്രണയം അവസാനിച്ചുവെന്നും അമ്മ രഞ്ജിത പറയുന്നു.
എല്ലാവരെയും അറിയിച്ചുകൊണ്ട് മാത്രമേ ദിവ്യ വിവാഹിതയാകുകയുള്ളുവെന്നും അവർ വ്യക്തമാക്കി. ഇരുവരും അവരവരുടേതായ തൊഴിലിൽ തിരക്കായതോടെയാണ് ബന്ധത്തിൽ അകൽച്ചയുണ്ടായത്. എന്നിരുന്നാലും ഇരുവരും നല്ല സുഹൃത്തുക്കളായി തുടരുകയാണെന്നും രഞ്ജിത വെളിപ്പെടുത്തി.
അഭിനയം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ ഇറങ്ങിയിരിക്കുകയാണ് ദിവ്യ ഇപ്പോൾ.