ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ തമിഴ് ചിത്രമാണ് ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ‘ഹേയ് സിനാമിക’. ഇപ്പോഴിതാ, ചിത്രത്തിനു വേണ്ടി താൻ പാടിയ ‘അച്ചാമില്ലൈ...’ എന്ന ഗാനം ഹിറ്റായതിന്റെ സന്തോഷം അറിയിച്ച്, പാട്ടുരംഗത്തിന്റെ റിഹേഴ്സല്‍ വിഡിയോ പങ്കുവച്ചിരിക്കുകയാണ് ദുല്‍ഖര്‍.
മൂന്ന് മില്യണ്‍ കാഴ്ചക്കാരാണ് ഗാനത്തിന് ഇതുവരെ. ‘ഹേയ് സിനാമിക’ റിലീസ് ചെയ്യുക ഫെബ്രുവരി 25നാണ്. ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.