തന്റെ സ്റ്റാഫ് അംഗത്തിന് കാർ സമ്മാനിച്ച്, ദസറ ആഘോഷം വ്യത്യസ്തമാക്കി ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസ്. ബോളിവുഡ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചപ്പോൾ മുതൽ കൂടെയുള്ള ജീവനക്കാരനാണ് ദസറ ദിനത്തിൽ സര്‍പ്രൈസ് ആയി താരം കാർ സമ്മാനം നൽകിയത്.
ഷൂട്ടിങ് സെറ്റിൽ നിന്നു, ട്രാഫിക്ക് പൊലീസ് വേഷത്തിലാണ് കാർ സമ്മാനിക്കാൻ ജാക്വിലിനെത്തിയത്. മുംബൈയിലെ തിരക്കുള്ള റോഡില്‍ വച്ചാണ് കാറിന്റെ പൂജ നടന്നത്.
ഇതിന് മുൻപ് തന്റെ മേക്കപ്പ് ആർടിസ്റ്റിനും നടി കാർ സമ്മാനിച്ചിരുന്നു.