Thursday 22 February 2024 09:58 AM IST : By സ്വന്തം ലേഖകൻ

വാർത്തകൾ ശരിയെങ്കിൽ ‘തിരൈ തീ പിടിക്കും’: ജേസണ്‍ ഒരുക്കുന്ന ചിത്രത്തിൽ ഡി.ക്യു, ഒപ്പം ധ്രുവും വിജയ് സേതുപതിയും ?

jason-sanjay

തമിഴ് സിനിമയുടെ താരരാജാവ് ജേസണ്‍ സഞ്ജയ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തില്‍ ദുൽഖർ സൽമാൻ നായകനാകുമെന്ന് അഭ്യൂഹം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാനൊപ്പം ധ്രുവ് വിക്രം, വിജയ് സേതുപതി, അതിഥി ശങ്കർ എന്നിവരും സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി എത്തുമെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എ.ആര്‍.റഹ്മാന്റെ മകന്‍ എ.ആര്‍. അമിനാണ് സംഗീത സംവിധായകനാവുക എന്നും വാര്‍ത്തകളുണ്ട്.

ടൊറന്റോ ഫിലിം സ്കൂളില്‍ നിന്ന് ജേസണ്‍ ഫിലിം പ്രൊഡക്ഷനില്‍ ബിരുദം പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.