രൺവീറിന്റെ ജീവിതത്തിലെ മാത്രമല്ല വീട്ടിലേയും ‘ശ്രീയായി’ ദീപിക പദുകോൺ. നവവധുവിനെ സ്വീകരിക്കാൻ രൺവീറിന്റെ ശ്രീയെന്ന വീട് അടിമുടി ഒരുങ്ങിക്കഴിഞ്ഞു. വീട്ടിലേക്കെത്തുന്ന പുതിയ അംഗത്തെ സ്വീകരിക്കാൻ വർണാഭമായ ഒരുക്കങ്ങളാണ് വീട്ടുകാർ നടത്തിയിരിക്കുന്നത്.
ദീപികയെ സ്വീകരിക്കാൻ കണ്ണഞ്ചിപ്പിക്കുന്ന അലങ്കാരങ്ങളോടെയാണ് വീട് ഒരുക്കിയിരിക്കുന്നത്. അനേകം വൈദ്യുതി വിളക്കുകളും പൂക്കളും കൊണ്ട് ശ്രീ എന്ന വീട് നിറഞ്ഞിരിക്കുകയാണ്. വീടിന്റെ ചിത്രങ്ങളും വിഡിയോയും ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
പതിനാല്, പതിനഞ്ച് തീയതികളിലായാണ് രണ്‍വീറും ദീപികയും വിവാഹിതരായത്. പതിനാലിന് കൊങ്കണി ആചാരപ്രകാരവും പതിനഞ്ചിന് സിന്ധ് ആചാരപ്രകാരവുമാണ് വിവാഹിതരായത്.
മുംബൈയിൽ ഒരു സ്വപ്നഭവനം വേണമെന്ന ആഗ്രഹം രൺവീറും ദീപകയും നേരത്തെ പങ്കുവെച്ചിരുന്നു. വിവാഹശേഷം ദീപികയുടെ പ്രഭാദേവി എന്ന വീട്ടിലായിരിക്കും താമസമെന്നും വാർത്തകൾ വന്നിരുന്നു. വർഷങ്ങളായി താമസിച്ച വീട്ടിൽ നിന്നും പെട്ടെന്നൊരു പറിച്ചുനടൽ ദീപികയ്ക്ക് സങ്കടകരമായാലോ എന്ന് കരുതി രൺവീർ തന്നെയാണ് ഈ തീരുമാനം എടുത്തത്.