തെന്നിന്ത്യൻ താരങ്ങളായ സാമന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹമോചന വാർത്തകൾ ഇനിയും അവസാനിച്ചിട്ടില്ല. വിവാഹമോചനം ആവശ്യപ്പെട്ടതോടെ സാമന്തയ്ക്ക് എതിരെ സോഷ്യൽ മീഡിയയിലൂടെ പല രീതിയിലുള്ള ആക്ഷേപങ്ങളും ആരോപണങ്ങളും തുടരുകയാണ്. ഏറ്റവും ഒടുവിൽ നാഗചൈതന്യയിൽ നിന്ന് 50 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു സാമന്തയ്ക്കെതിരെ ഉയർന്നുവന്ന ആരോപണം.
സോഷ്യൽ മീഡിയയിൽ ഒരാളാണ് 50 കോടി തട്ടിയെടുത്തെന്ന ആരോപണം ഉന്നയിച്ചത്. ‘ഒരു മാന്യനിൽ നിന്നും 50 കോടി മോഷ്ടിച്ചു’ എന്നായിരുന്നു ഇയാൾ സാമന്തയുടെ പോസ്റ്റിനു താഴെ കമന്റിട്ടത്. സാധാരണ ഇത്തരം കമന്റുകള്‍ അവഗണിക്കാറുള്ള താരം ഇത്തവണ വളരെ മൃദുവായ ഭാഷയിൽ മറുപടി നൽകി. ‘ദൈവം നിങ്ങളുടെ ആത്മാവിനെ അനുഗ്രഹിക്കട്ടെ.’ എന്നായിരുന്നു സാമന്തയുടെ മറുപടി. തുടർന്ന് കമന്റിട്ടയാൾ അത് ഡിലീറ്റ് ചെയ്തു. സാമന്തയുടെ മറുപടി സൈബർ ലോകത്ത് ചർച്ചയാകുകയും ചെയ്തു.