മഴയെ അവഗണിച്ച്, കോവിഡ് കാലത്ത് കഷ്ടത അനുഭവിക്കുന്നവർക്ക് സഹായമെത്തിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്. കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധിപേർക്കാണ് സന്തോഷ് പണ്ഡിറ്റ് സഹായങ്ങൾ എത്തിച്ചത്. ഫെയ്സ്ബുക് കുറിപ്പിലൂടെയാണ് നടൻ ഇക്കാര്യം പങ്കുവച്ചത്.
സന്തോഷ് പണ്ഡിറ്റ് പങ്കുവച്ച കുറിപ്പ് വായിക്കാം;
കുറച്ചു ദിവസത്തിനു ശേഷം ചില കുഞ്ഞു ചാരിറ്റിയുമായ് ഞാ൯ വീണ്ടും രംഗത്തിറങ്ങി ട്ടോ. മലപ്പുറം ജില്ലയിലെ താനൂ൪ മത്സ്യ ബന്ധന മേഖലയിൽ ആ തൊഴിൽ സ്വീകരിച്ച ചില൪ക്ക് വല നൽകി. മത്സ്യ ബന്ധനത്തിന് ഇടയിൽ മരണപ്പെട്ട ഒരാളുടെ മക്കൾക്ക് ഓൺലൈൻ പഠനത്തിനായി ടിവി നൽകി.
നടക്കുവാ൯ പ്രയാസമുള്ളഒരാൾക്ക് വാക്കിങ് സ്റ്റിക്കും അവിടെ ഉന്നത വിജയം നേടിയ കുട്ടികളെ നേരിൽ പോയി അഭിനന്ദിച്ചു. പാലക്കാട് ജില്ലയിലെ ചെർപ്ലശ്ശേരിയിലെ ഒരു പാവപ്പെട്ട കുടുംബത്തിന് ആ വാ൪ഡിലെ മെമ്പറുടെ ആവശ്യപ്രകാരം TV നല്കി. വയനാട് ജില്ലയിലെ ചില ഓട്ടോ തൊഴിലാളികൾക്ക് ചെറിയ സഹായം ചെയ്തു. എന്റെ പര്യടനം തുടരുന്നു.
(നന്ദി.. താനൂരിലെ പുതിയ കടപ്പുറം പ്രവാസി കൂട്ടായ്മയിലെ സുഹൃത്തുക്കളായ - K.മൊയ്തീൻ ജി - CP. യാസർ ജി - SP ഫഹദ് ജി- KP.ബഷീർ ജി - KP ഫൈസൽ ജി- KP അഫ്സൽ ജി - KPദിറാർ ജി - CP റാസിഖ് ജി -KK ഫഹദ് ജി - SP ഷഹാസ് ജി -BP ഫൈസൽ ജി. - തുടങ്ങി താനൂർ പുതിയ കടപ്പുറത്തെ നല്ലവരായ മത്സ്യതൊഴിലാളി സുഹൃത്തുക്കൾ - പ്രദേശത്തെ കാരണവന്മാർ, അനു ജി, ജിഷ്ണു ജി, ഹരീഷേട്ട൯ എല്ലാവർക്കും നന്ദി)