Thursday 02 May 2024 11:57 AM IST : By സ്വന്തം ലേഖകൻ

‘നിന്റെ കയ്യാണ് നിന്റെ ബ്രാൻഡ്’: ‘പുഷ്പ 2’ ആദ്യ ഗാനം എത്തി

allu

അല്ലു അര്‍ജുന്‍ - സുകുമാര്‍ ചിത്രം ‘പുഷ്പ 2’വിലെ ആദ്യ ഗാനം എത്തി. ‘നിന്റെ കയ്യാണ് നിന്റെ ബ്രാൻഡ്’ എന്ന ടാഗ് ലൈനോടെ എത്തിയ ‘പുഷ്പ പുഷ്പ...’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

വിവിധ ഭാഷകളിൽ പുറത്തിറങ്ങിയ ഗാനം ആലപിച്ചിരിക്കുന്നത് തെലുങ്കിലും തമിഴിലും നകാഷ് അസീസ്‌ & ദീപക് ബ്ലൂ, മലയാളത്തിൽ രഞ്ജിത്ത് കെ ജി, ഹിന്ദിയിൽ മിക്കാ സിങ്ങ് & ദീപക് ബ്ലൂ, കന്നഡയിൽ വിജയ്‌ പ്രകാശ്, ബംഗാളിയിൽ തിമിര്‍ ബിശ്വാസ് എന്നിവരാണ്.
2024 ഓഗസ്റ്റ്‌ 15നു പുഷ്പ 2 തീയറ്ററുകളിലെത്തും. 2021ല്‍ പുറത്തിറങ്ങിയ പുഷ്പയുടെ രണ്ടാം ഭാഗമാണ് പുഷ്പ 2.