Friday 23 February 2024 09:46 AM IST : By സ്വന്തം ലേഖകൻ

ത്രില്ലടിപ്പിക്കുന്നൊരു ഹൊറർ ചിത്രം ലോഡിങ്...‘ശെയ്ത്താൻ’ ട്രെയിലർ എത്തി

seythan

അജയ് ദേവ്‍ഗണ്‍, ജ്യോതിക, ആർ. മാധവൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ശെയ്ത്താൻ’ ന്റെ ട്രെയിലർ എത്തി. വികാസ് ബാലാണ് ‌സംവിധാനം. ത്രില്ലടിപ്പിക്കുന്നൊരു ഹൊറർ ചിത്രമാണിതെന്ന് ട്രെയിലർ സൂചന നൽകുന്നു. ആക്ഷൻ രംഗങ്ങൾ കൊണ്ടും സമ്പന്നമായിരിക്കും.

അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രത്തിന്റെ നിർമാതാവ്. സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ഛായാഗ്രാഹണം. അമിത് ത്രിവേദിയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം മാർച്ച് എട്ടിന് തിയേറ്ററുകളിലെത്തും.