തമിഴകത്തിന്റെ പ്രിയ താരം വിജയ് സേതുപതിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത്. ‘സുവര്‍ണ്ണ ഹൃദയമുള്ള മനുഷ്യന്’ എന്നാണ് ശ്രീശാന്ത് സേതുപതിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രം ശ്രീശാന്ത് ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ ആരാധകർക്കിടയിൽ ഉയരുന്ന ചോദ്യം ഇവർ ഒരുമിച്ച് അഭിനയിക്കുകയാണോ എന്നാണ്.
ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലായി ശ്രീശാന്ത് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലെ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ് താരത്തിന്റെ പുതിയ ചിത്രം.
ആര് രാധാകൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിബിഐ ഉദ്യോഗസ്ഥനായാണ് താരം എത്തുക. സണ്ണി ലിയോണും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.