Thursday 19 January 2023 02:41 PM IST : By സ്വന്തം ലേഖകൻ

‘കുട്ടികളുടെ മുഖം കാട്ടുന്ന ചിത്രം എപ്പോൾ വരും’: വിഘ്നേഷ് പങ്കുവച്ച കുടുംബചിത്രം വൈറൽ

nayanthara

തെന്നിന്ത്യയുടെ പ്രിയ താരദമ്പതികളായ

നയൻതാരയും വിഘ്‌നേഷ് ശിവനും തങ്ങളുടെ ഇരട്ടകുട്ടികളായ ഉയിരിനെയും ഉലകത്തെയും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത് കഴിഞ്ഞ ഒക്‌ടോബർ 9നാണ്.

ഇപ്പോഴിതാ, ആരാധകർക്ക് പൊങ്കൽ ആശംസകൾ നേർന്നുകൊണ്ട് വിഘ്നേഷ് പങ്കുവച്ച കുടുംബചിത്രമാണ് വൈറൽ. പതിവുപോലെ ചിത്രത്തിൽ മക്കളുടെ മുഖം മറച്ചിട്ടുണ്ട്. ഇതാണ് ആരാധകരെ നിരാശരാക്കിയിരിക്കുന്നത്.

കുട്ടികളുടെ മുഖം കാട്ടുന്ന ചിത്രം എപ്പോൾ വരും എന്നാണ് പലരും ചോദിക്കുന്നത്.

അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ മലയാള ചിത്രം ‘ഗോൾഡ്’ ആണ് അടുത്തിടെ പ്രേക്ഷകരിലേക്കെത്തിയ നയൻസിന്റെ ചിത്രം.