Tuesday 24 January 2023 10:12 AM IST : By സ്വന്തം ലേഖകൻ

‘വലുതായപ്പോള്‍ തുണി ഇഷ്ടം അല്ലാതായി’: മോശം കമന്റുമായി എത്തിയയാൾക്ക് തകർപ്പൻ മറുപടിയുമായി അഹാന

ahana

സുഹൃത്തിനൊപ്പമുള്ള തന്റെ ചിത്രത്തിനു താഴെ മോശം കമന്റുമായി എത്തിയയാൾക്ക് തകർപ്പൻ മറുപടിയുമായി നടി അഹാന കൃഷ്ണ. ‘വലുതായപ്പോള്‍ തുണി ഇഷ്ടം അല്ലാതായി’ എന്നായിരുന്നു ഒരു ഫേക്ക് അക്കൗണ്ടിൽ നിന്നുള്ള പരിഹാസം. അതിനു, ‘അല്ല, നാട്ടുകാര്‍ എന്തു പറയും എന്നത് മൈന്‍ഡ് ചെയ്യാണ്ടായി വലുതായപ്പോള്‍’ എന്നാണ് അഹാനയുടെ മറുപടി.

ഗോവയില്‍ സുഹൃത്തിനൊപ്പം അവധി ആഘോഷിക്കുകയാണ് അഹാന. തന്റെ ഗോവന്‍ യാത്രയില്‍ നിന്നുമുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം താരം പങ്കുവച്ചിരുന്നു. തന്റെ കളിക്കൂട്ടുകാരിയെക്കുറിച്ചും യാത്രയെക്കുറിച്ചുമൊക്കെ താരം കുറിച്ചിരുന്നു. ഈ ചിത്രങ്ങൾക്കു താഴെയാണ് വിമർശന കമന്റുമായി ഒരാൾ എത്തിയത്.