അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘പിന്നെയും’ എന്ന ചിത്രത്തിനു ശേഷം സിനിമയിൽ നിന്നു മാറി നിൽക്കുന്ന കാവ്യാ മാധവൻ ഇടവേള മതിയാക്കി മടങ്ങിയെത്തുന്നു. എന്നാൽ സിനിമയിലേക്ക് നടിയായല്ല കാവ്യയുടെ മടങ്ങിവരവ്. ഗായികയായാണ് സിനിമയിലേക്ക് കാവ്യയുടെ പുനഃപ്രവേശനം. ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന 'ഹദിയ' എന്ന ചിത്രത്തിലാണ് കാവ്യ പാടുന്നത്.
അഭിനയം പോലെ കാവ്യയ്ക്കു പ്രിയപ്പെട്ടതയാണ് സംഗീതവും. മാറ്റിനി എന്ന ചിത്രത്തിൽ 'മൗനമായ് മനസില്‍' എന്ന ഗാനത്തിലൂടെ പിന്നണി ഗാനരംഗത്തും കാവ്യ അരങ്ങേറ്റം കുറിച്ചിരുന്നു. ഗായിക എന്നതു പോലെ ഗാനരചയിതാവും കൂടിയാണു താരം.
2012ൽ കാവ്യ ദളങ്ങൾ എന്നൊരു സംഗീത ആൽബവും കാവ്യ പുറത്തിറക്കിയിരുന്നു. പിന്നീട് ആകാശ്വാണി എന്ന ചിത്രത്തിൽ 'കാലം നീയങ്ങു പോയോ' എന്ന പാട്ട്, വൺ വേ ടിക്കറ്റിലെ 'എന്‍ ഖൽബിലൊരു' എന്നീ ഗാനങ്ങള്‍ രചിച്ചു.