Monday 25 March 2024 12:03 PM IST : By സ്വന്തം ലേഖകൻ

‘സ്വർഗ്ഗത്തിന് കാശ്മീർ എന്നല്ലാതെ മറ്റെന്തു പേരാണുള്ളത്’: ചിത്രങ്ങൾ പങ്കുവച്ച് ചാക്കോച്ചൻ

kunchakko-boban

കുടുംബത്തോടൊപ്പമുള്ള കാശ്മീരിലെ അവധിക്കാല യാത്രയുടെ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടൻ കുഞ്ചാക്കോ ബോബൻ. ഭാര്യ പ്രിയ, മകൻ ഇസഹാഖ് എന്നിവർക്കൊപ്പമുള്ള ചാക്കോച്ചന്റെ മനോഹര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

യാത്രയിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ താരം പങ്കിട്ടുണ്ട്. സ്വർഗ്ഗത്തിന് കാശ്മീർ എന്നല്ലാതെ മറ്റെന്തു പേരാണുള്ളത് എന്നാണ് ചാക്കോച്ചൻ കുറിച്ചിരിക്കുന്നത്.

2019 ഏപ്രിൽ 16നായിരുന്നു ഇസഹാക്കിന്റെ ജനനം. ഇസുക്കുട്ടന്റെ ഫൊട്ടോകൾ ചാക്കോച്ചൻ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.