വർഷങ്ങൾക്കു ശേഷമുള്ള കൂടിച്ചേരലിന്റെ സന്തോഷം പങ്കുവച്ച് ലിസി. സംവിധായകൻ ജോഷിയെ വർഷങ്ങൾക്കു ശേഷം നേരിൽ കണ്ടതിന്റെയും നദിയ മോയ്തുവിനും ജോഷിക്കുമൊപ്പം വീണ്ടും ഒരു ഫോട്ടോ എടുക്കാനായതിന്റെയും സന്തോഷം ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിൽ ലിസി പങ്കുവയ്ക്കുന്നു.
മണിയൻപിള്ള രാജുവിന്റെ മകൻ സച്ചിന്റെ വിവാഹവിരുന്നിലാണ് ഇവർ വീണ്ടും കണ്ടത്. ചടങ്ങിനിടെ പകർത്തിയ ചിത്രവും 35 വർഷം മുമ്പ് ‘ഒന്നിങ്ങു വന്നെങ്കിൽ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നു പകർത്തിയ, തങ്ങൾ ഒന്നിച്ചുള്ള പഴയ ചിത്രവും പോസ്റ്റിനൊപ്പം ലിസി പങ്കു വച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മകൾ കല്യാണിക്കൊപ്പമുള്ള തന്റെ ഫോട്ടോഷൂട്ട് ചിത്രം ലിസി ഫെയ്സ്ബുക്കിൽ പങ്കുവച്ചതും വൈറൽ ആയിരുന്നു.