മലയാള സിനിമയിലെ സംവിധായകരുടെ സംഘടനയായ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ അംഗത്വം നേടി നടൻ മോഹൻലാൽ. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് മെംബർഷിപ്പ് ഐ.ഡി.കാർഡിന്റെ ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
‘Heartfelt thanks to FEFKA for the warm acceptance and welcome. Honoured to be part of this incredible family!’.– ഐ.ഡി.കാർഡിന്റെ ചിത്രത്തിനൊപ്പം താരം കുറിച്ചതിങ്ങനെ.
‘ബറോസ്’ എന്ന തന്റെ ആദ്യ സംവിധാന സംരംഭം തിയറ്ററുകളിലേക്കെത്താനൊരുങ്ങവേയാണ് മോഹൻലാൽ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ അംഗത്വം നേടിയത്.