മലയാളത്തിന്റെ പ്രിയനായികയാണ് മുക്ത. തമിഴിലും മലയാളത്തിലുമുൾപ്പടെ മികച്ച കഥാപാത്രങ്ങളുമായി തിളങ്ങിയ മുക്ത ടെലിവിഷൻ രംഗത്തും സജീവമായിരുന്നു. നർത്തകി കൂടിയാണ് താരം.
ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയുമായുള്ള വിവാഹ ശേഷം അഭിനയ രംഗത്തു നിന്നു വിട്ടുനിൽക്കുന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.
ഇപ്പോഴിതാ, പ്രിയപ്പെട്ടവന് ജൻമദിനാശംസകൾ നേർന്ന് താരം ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രവും കുറിപ്പും വൈറലാകുന്നു. ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് നില്ക്കുന്ന ചിത്രത്തിനൊപ്പമാണ് താരം കുറിപ്പ് പോസ്റ്റ് ചെയ്തത്. ഒരുപാട് സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ ഈ പിറന്നാള്‍ എന്നാണ് മുക്ത കുറിച്ചത്. പോസ്റ്റിന് താഴെ ആരാധകരും ആശംസ അറിയിച്ചിട്ടുണ്ട്.
ഇരുവർക്കും കിയാര എന്ന മകളുണ്ട്.