പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ‘ബ്രദേഴ്സ് ഡേ’ പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നു പുറത്തു വന്ന ഒരു സ്റ്റില്ലിലെ, ടിഷര്‍ട്ടും കൂളിംഗ്ലാസും ജീന്‍സും ധരിച്ച ചുള്ളൻ ഫ്രീക്കനാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ഈ തകർപ്പൻ ഫ്രീക്കൻ മറ്റാരുമല്ല, മലയാളത്തിന്റെ പ്രിയ നടന് വിജയരാഘവനാണ്. ‘ദാ ആ മഞ്ഞ ടി ഷര്‍ട്ട് ഇട്ടു നിക്കുന്ന ഫ്രീക്കനെ പിടികിട്ടിയോ’ എന്ന തലക്കെട്ടോടെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ചിത്രത്തിലെ ചുള്ളൻ വിജയരാഘവനാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രേക്ഷകരുടെ കൗതുകം ഇരട്ടിയായി.
ചിത്രത്തിൽ വിജയരാഘവനൊപ്പം പൃഥ്വിരാജ്, ധർമജൻ, മഡോണ തുടങ്ങിയവരെയും കാണാം. ചിത്രത്തിലെ വിജയരാഘവന്റെ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ചിത്രത്തിലൂടെ തമിഴ് നടന് പ്രസന്നയും മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്. കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്ട്ടിന്, മിയ ജോര്‍ജ്, മഡോൺ സെബാസ്റ്റ്യൻ എന്നിവരാണ് നായികനിരയിൽ. നാല് നായികമാര്‍ക്കും ചിത്രത്തില്‍ തുല്യ പ്രാധാന്യമാണെന്ന് സംവിധായകന് പറയുന്നു.
ഓണം റിലീസ് ആയി ബ്രദേഴ്സ് ഡേ തിയേറ്ററുകളില്‍ എത്തും.