Wednesday 08 May 2024 11:40 AM IST : By സ്വന്തം ലേഖകൻ

‘ഹാപ്പി ബര്‍ത്ത് ഡേ അമ്മ...ഐ ലവ് യു...’: ആശയ്ക്ക് പിറന്നാൾ ആശംസകളുമായി കുഞ്ഞാറ്റ

kunjatta

മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരപുത്രിയാണ് മനോജ് കെ ജയന്റെയും ഉർവശിയുടെയും മകള്‍ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള സ്നേഹ നിമിഷങ്ങള്‍ കുഞ്ഞാറ്റ സോഷ്യൽ മീഡ‍ിയയിൽ വയ്ക്കാറുണ്ട്. ഇപ്പോഴിതാ, മനോജ് കെ. ജയന്റെ ഭാര്യ ആശയ്ക്ക് പിറന്നാൾ ആശംസ നേർന്നുള്ള കുഞ്ഞാറ്റയുടെ പോസ്റ്റ് ആണ് ശ്രദ്ധേയമാകുന്നത്.

‘ഹാപ്പി ബര്‍ത്ത് ഡേ അമ്മ, അമ്മയ്ക്ക് ഇതൊരു നല്ല ദിവസം ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരെയും അതിരുകളില്ലാതെ ഒരുപോലെ സ്‌നേഹിക്കാന്‍ കഴിയുന്ന അമ്മയുടെ കഴിവ് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു. ഉമ്മ.. ഉമ്മ. ഐ ലവ് യു’ എന്നാണ് ഒരു പോസ്റ്റില്‍ കുഞ്ഞാറ്റ എഴുതിയത്. ആശയ്‌ക്കൊപ്പമുള്ള ഒരു റീല്‍ വിഡിയോയും കുഞ്ഞാറ്റ പങ്കുവച്ചിട്ടുണ്ട്.

മനോജ് കെ. ജയനുമായുള്ള വിവാഹത്തിൽ ഉർവശിക്കുണ്ടായ മകളാണ് തേജ ലക്ഷ്മിയെന്ന കുഞ്ഞാറ്റ.